കുന്ദമംഗലം: കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുന്ന കുന്ദമംഗലം പഞ്ചായത്തിൽ ലോക്ക്ഡൗൺ വരുമോ എന്ന ആശങ്ക ഏറുന്നു. കളരിക്കണ്ടി സ്ക്കൂളിൽ ഇന്നലെ 279 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 92 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 47 പേരുടെ ആർ.ടി.പി.സി.ആർ ഫലം വരാനുണ്ട്. ആർ.ടി.പി.സി.ആർ ഫലം വൈകുന്നതും ഫലം വരുന്നതുവരെ ആളുകൾ ക്വാറന്റൈനിൽ കഴിയാത്തതും രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവർ അന്നുതന്നെ അങ്ങാടിയിലിറങ്ങുകയാണ്. പലയിടത്തും ആന്റിജനിൽ നെഗറ്റീവായവർ ആർ.ടി.പി.സി.ആറിൽ പോസിറ്റീവായ സംഭവങ്ങളുണ്ട്.