കുന്ദമംഗലം: സഹോദരങ്ങൾ സഞ്ചയികനിധിയിലെ സമ്പാദ്യമായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചെറുകുളത്തൂർ കൊടക്കാട്ടുകുഴിയിൽ ഷാവേസ് ലാലും സഫ്ദർ ലാലുമാണ് വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി തങ്ങളുടെ സംഭാവന പി.ടി.എ റഹീം എം.എൽ.എ യെ ഏല്പിച്ചത്. ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ. പേരക്കുട്ടികളുടെ സംഭാവനയ്ക്കൊപ്പം കെ.കൃഷ്ണൻകുട്ടി തന്റെ കർഷക തൊഴിലാളി പെൻഷൻ തുകയായ 1600 രൂപ കൂടി ദുരിതാശ്വാസനിധിയിലേക്ക് നൽകി.