കോഴിക്കോട് : ജില്ലയിൽ സ്വയം പ്രഖ്യാപിത ലോക്ക് ഡൗൺ എന്ന ആശയം മുന്നോട്ട് വച്ച് ഐ.എം.എ കോഴിക്കോട് ഘടകം.

രണ്ട് ആഴ്ചക്കാലം വളരെ നിർണായകമായതിനാൽ സമ്പൂർണ ലോക്ക് ഡൗൺ അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഐ.എം.എയുടെ വിലയിരുത്തൽ. അല്ലെങ്കിൽ രോഗികൾക്ക് ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാകും. ആരോഗ്യപ്രവർത്തകർ ആകെ തളർന്നിരിക്കുന്ന അവസ്ഥയിൽ രോഗികളുടെ തള്ളിക്കയറ്റമുണ്ടായാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകാം.

ഐ.എം.എ നിർദ്ദേശങ്ങൾ ഇവ: എല്ലാ യാത്രകളും ഒഴിവാക്കുക, എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കുക, വീടുകളിൽ പ്രായമായവരോട് സംസാരിക്കുമ്പോൾ മാസ്ക് ധരിക്കുക, പൊതുഗതാഗതം നിറുത്തുക, മാർക്കറ്റ് അടച്ചിടുക.