vaccine
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വടകര ഹരിതകർമ്മ സേനയുടെ സംഭാവന ഭാരവാഹികൾ നഗരസഭ ചെയർമാൻ കെ.പി ബിന്ദുവിന് കൈമാറുന്നു

വടകര: കൊവിഡ് വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി വടകര നഗരസഭ ഹരിതകർമ്മ സേന (ഹരിയാലി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ സംഭാവന നൽകി. സേന പ്രസിഡന്റ് അനിത, സെക്രട്ടറി പി.കെ അനില എന്നിവർ ചേർന്ന് നഗരസഭ ചെയർമാൻ കെ.പി ബിന്ദുവിന് തുക കൈമാറി. വൈസ് ചെയർമാൻ പി.കെ സതീശൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത, സെക്രട്ടറി ആർ.പ്രദീപ് കുമാർ, കോ ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.