കൊടിയത്തൂർ: കൊവിഡ് കേസുകൾ വ‌ർദ്ധിക്കുമ്പോഴും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) വിളിച്ചുചേർക്കാതെ ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുമാസമായി പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ടും എച്ച്.എം.സി വിളിച്ചിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 11ന് കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി തീരുന്നതിനു മുൻപ് വിളിച്ചുചേർത്തതാണ് എച്ച്.എം.സികൾ.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പത്ര പ്രവർത്തകർ, ജന പ്രതിനിധികൾ ഉൾപെടുന്ന സമിതികൾ വളരെ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. ആരോഗ്യ കേന്ദ്രങ്ങൾ എല്ലാം വളരെ മെച്ചപ്പെട്ടിരുന്നു.നല്ല ചികിത്സ കിട്ടുന്ന സ്ഥലങ്ങളായി ഇവ മാറുകയും വലിയ വികസനകുതിപ്പിന് സാക്ഷ്യം വഹിക്കുകയും ചെയ്ത്തിരുന്നു.ആ സ്ഥിതിയാണ് ഇപ്പോൾ താറുമാറായിരിക്കുന്നത്. ഇവ പുനസംഘടിപ്പിക്കാൻ നിർദ്ദേശം ഉണ്ടെങ്കിലും ഭരണ സമിതി അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ജോണി ഇടശേരി അദ്ധ്യക്ഷത വഹിച്ചു. കരീംകൊടിയത്തൂർ ,റസാഖ് കൊടിയത്തൂർ, സത്താർ കൊളക്കാടൻ, കെ.പി ചന്ദ്രൻ,സി ഹരീഷ്, ടി വി മാത്യു,സുഭാഷ് തോട്ടുമുക്കം അബൂബക്കർ, എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.