സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ പിടിയിലായ ബത്തേരി മൈതാനിക്കുന്ന് ദാറുൽ ഇസ്ലാം അക്കാഡമി വിമൻസ് കോളേജ് പ്രിൻസിപ്പൽ വാകേരി സ്വദേശി സക്കരിയ്യ വാഫിയെ (34) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പരാതിയ്ക്കിടയായ സംഭവം. ചൈൽഡ് ലൈൻ പ്രവർത്തകർ ഇതു സംബന്ധിച്ച് പൊലീസിൽ അറിയിച്ചതോടെ ബത്തേരി എസ്.എച്ച്.ഒ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.