മുണ്ടക്കയം : കഴിഞ്ഞ പ്രളയത്തിലെ കുത്തൊഴുക്കിൽ തകർന്ന ചോറ്റി - മന്നം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയായില്ല. ഒരു കിലോമീറ്ററോളം ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും അസാദ്ധ്യമായി. ചോറ്റിയിൽ നിന്ന് ചോലത്തടവും , മന്നത്ത് നിന്ന് പൂഞ്ഞാറിലോട്ടും ,ഈരാറ്റുപേട്ടയിലേയ്ക്കും എത്താനുള്ള എളുപ്പവഴിയാണിത്. ടാറിംഗ് ഇളകി മാറി മെറ്റൽ റോഡിൽ നിറഞ്ഞ അവസ്ഥയിലാണ്. മെറ്റലിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.