kappan

കോട്ടയം ജില്ലയിലെ ഏക സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ മാണി. സി.കാപ്പനാണ്. കാപ്പനേറ്റവും ഇഷ്ടപ്പെട്ട രജനി ഡയലോഗ് തന്നെയാണ് തിരഞ്ഞെടുപ്പ് കാലത്ത് പാലാക്കാരോടും പറയാനുള്ളത്. '' നാൻ ഒരു തടവ് സൊന്നാ നൂറു തടവ് സൊന്ന മാതിരി ''

ബാഷയാണ് ഇഷ്ടപ്പെട്ട രജനി സിനിമ. ബാഷയിലെ കഥാപാത്രമായ മാണിക് ബാഷ സാധാരണക്കാരന്റെ ഹീറോയാണ്. അതാണ് ഇഷ്ടപ്പെടാനുള്ള കാരണവും.വികസനത്തിന്റെ കാര്യത്തിൽ ബാഷയിലെ രജനി ഡയലോഗ് തന്നെയാണ് തനിക്കുമെന്നാണ് കാപ്പൻ പറയുന്നത്. പറഞ്ഞാൽ പറ‌ഞ്ഞതുപോലെ ചെയ്യും. കഴിഞ്ഞ രണ്ടര വർഷത്തെ തന്റെ വാഗ്ദാനങ്ങളൊക്കെ പാലിക്കാനായത് ചൂണ്ടിക്കാട്ടി കാപ്പൻ വീണ്ടും പറയുന്നു നാൻ ഒരുതടവ് സൊന്നാൽ നൂറ് തടവ് സൊന്നമാതിരി.