പൊന്‍കുന്നം: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ വാഴൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പ്രചാരണം നടത്തി. പൊന്‍കുന്നം തിരുക്കുടുംബ ദേവാലയത്തില്‍ പെസഹാ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തതിനുശേഷമായിരുന്നു പര്യടനം. അഡ്വ. എസ്.എം.സേതുരാജ്, ജോസ് സി.തോമസ്, ജോസ് കെ.ചെറിയാന്‍, ഡെല്‍മ ജോര്‍ജ്ജ്, സിന്ധുബിജു, ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.