മണിയാപറമ്പ്: എസ്.എൻ.ഡി.പി യോഗം മണിയാപറമ്പ് 977ാം നമ്പർ ശാഖാ വിജയോദയം ഗുരു ഗണപതി ക്ഷേത്രത്തിലെ 26മത് ഉത്സവം ഇന്ന് കൊടിയേറും. ക്ഷേത്രം തന്ത്രി മുഹമ്മ ബൈജു ശാന്തി,മേൽശാന്തി വിനോദ് ശാന്തി,വിമൽ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഉഷപൂജ തുടർന്ന് ഗുരുപൂജ 7.30ന് കലശപൂജ. 8.13 നും 9 നും മദ്ധ്യേ കൊടിയേറ്റ്. വൈകിട്ട് 7ന് ചാക്യാർകൂത്ത് ശനിയാഴ്ച രാവിലെ 5.30ന് നിർമ്മാല്യദർശനം,ഗണപതിഹോമം,വിഷ്ണുപൂജ 7.30ന് കലശാഭിഷേകം വൈകിട്ട് 4ന് പുരാണപാരായണം. 7ന് ഓട്ടൻതുള്ളൽ. ഞായറാഴ്ച രാവിലെ ഉഷപൂജ,ശാന്തിവനം, ഗുരുപൂജ വൈകിട്ട് 6.45ന് കഥാപ്രസംഗം, തുടർന്ന് കൊടിയിറക്ക്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുകയെന്ന് പ്രസിഡന്റ് മോഹൻ സി.ചതുരചിറ സെക്രട്ടറി എം.കെ സോമൻ എന്നിവർ അറിയിച്ചു