പൊന്‍കുന്നം: ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം ഘട്ട തിരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥി ഡോ.എന്‍. ജയരാജിന്റെ ഭാര്യ ഗീത മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി. നാലാംഘട്ടം 3,4,5 തിയതികളില്‍ നടക്കും. 3ന് ചിറക്കടവ് പഞ്ചായത്തിലെ പര്യടനത്തോടെ എന്‍. ജയരാജിന്റെ മണ്ഡലപര്യടനം പൂര്‍ത്തിയാകും .4ന് കലാശക്കൊട്ട് അതത് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്താനും മുന്നണിയോഗം തീരുമാനിച്ചു.