വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ ഗുരുദേവൻ, ഗണപതി, സുബ്രഹ്മണ്യൻ എന്നീ പ്രതിഷ്ഠകളുടെ 13ാം വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. മണ്ഡപത്തിൽ പരികലശങ്ങളും ബ്രഹ്മകലശവും പൂജിച്ച ശേഷം അഭിഷേക ചടങ്ങിനായി ബ്രഹ്മകലശം പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. ചടങ്ങുകൾക്ക് വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവർ മുഖ്യകാർമ്മികരായി. തുടർന്ന് മേൽശാന്തിമാരുടെയും ക്ഷേത്രഭരണസമിതി ഭരവാഹികളുടെയും നേതൃത്വത്തിൽ കലശങ്ങൾ എഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ,വൈസ് പ്രസിഡന്റ് രമേഷ് പി.ദാസ് ,സെക്രട്ടറി കെ.വി പ്രസന്നൻ,ട്രഷറർ കെ.വി പ്രകാശൻ , ജോയിൻ സെക്രട്ടറി പി.റ്റി നടരാജൻ ,സാജു കോപ്പുഴ,സന്തോഷ്,പി.ആർ തിരുമേനി,വി.വി ഷാജി,എൻ.ശശീന്ദ്രൻ, പ്രസന്ന,സുകലാലൽ, കെ.എസ് പ്രിജു, പി.പി സന്തോഷ് എന്നിവർ നേതൃത്വം നൽകി.