കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ ട്രഷറികളിൽ സുരക്ഷിതമായി സൂക്ഷിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എം. അഞ്ജന അറിയിച്ചു.
സ്ഥാനാർഥികളുടെയോ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് ഇവ പൊലീസ് കാവലുള്ള ട്രഷറി സ്‌ട്രോംഗ് റൂമിലേയ്ക്ക് മാറ്റുക. ഇതിന് വീഡിയോഗ്രാഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആബ്‌സെന്റീ വോട്ടർമാരുടെ തപാൽ വോട്ടുകളുടെ കണക്ക് സ്ഥാനാർത്ഥികൾക്ക് നൽകുമെന്നും ജീവനക്കാർ ചെയ്യുന്ന തപാൽ വോട്ടുകളുടെ എണ്ണം അതത് ദിവസം തന്നെ ലഭ്യമാക്കുമെന്നും കളക്ടർ വ്യക്തമാക്കി.