വില്ലൂന്നി: ആർപ്പുക്കര വടക്കുംഭാഗം വില്ലൂന്നി ശ്രീനാരായണ ഗുരു ക്ഷേത്രത്തിലെ ആറാമത് ഉത്സവവും ധ്വജപ്രതിഷ്ഠയും ഏപ്രിൽ നാല് മുതൽ എട്ട് വരെ നടക്കും. ഒന്നാം ഉത്സവമായ നാലിന് രാവിലെ 5ന് പള്ളിയുണർത്തൽ,5.15ന് അഷ്ടദ്രവ്യ ഗണപതിഹോമം,8ന് മൃത്യുഞ്ജയഹോമം 11ന് കലശാഭിഷേകം വൈകിട്ട് ആറിന് യജ്ഞശാലയിൽ ഭദ്രദീപപ്രകാശനം ആചാര്യവരണം,ഏഴിന് മഹാസുദർശന ഹോമം 8.30ന് അത്താഴപൂജ. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ,11ന് കലശാഭിഷേകം വൈകിട്ട് ആറു മുപ്പതിന് വിശേഷാൽ ദീപാരാധന, 8.30ന് മംഗളാരതി. മൂന്നാം ഉത്സവമായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് പള്ളിയുണർത്തൽ 5.15ന് ഗണപതിഹോമം എട്ടിന് നവഗ്രഹപൂജ 11ന് കലശാഭിഷേകം.വൈകിട്ട് അഞ്ചിന് ലളിതാസഹസ്രനാമാർച്ചന 6.30ന് ദീപാരാധന 8 30ന് മംഗളാരതി. ബുധനാഴ്ച രാവിലെ 10ന് ജലോധ്വാസനം നേത്രോന്മീലനം 11ന് കലശാഭിഷേകം. അഞ്ചാം ഉത്സവമായ വ്യാഴാഴ്ച പുലർച്ചെ 3 നും 3. 20 നും മധ്യേ ധ്വജപ്രതിഷ്ഠ, കൊടിയേറ്റ് . വൈകിട്ട് 5ന് സമർപ്പണ സമ്മേളനം. ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിചിറ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ധ്വജസമർപ്പണം നടത്തും. യൂണിയൻ കൗൺസിലർ പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ദേവദാസ് കുന്നേൽ,വൈസ് പ്രസിഡന്റ് കെ.വി ജയപ്രകാശ്,യൂണിയൻ കമ്മിറ്റി അംഗം എം.പി സുഗുണൻ എന്നിവർ സംസാരിക്കും. വൈകിട്ട് 8.15 നും 8.30ന് മധ്യേ കൊടിയിറക്ക് .