election

കോട്ടയം: പരീശീലന ക്ലാസിന് എത്താതിരുന്ന 16 പോളിംഗ് ഉദ്യോഗസ്ഥരെ കളക്ടറുടെ ഉത്തരവു പ്രകാരം അറസ്റ്റു ചെയ്തു ഹാജരാക്കി. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന അഞ്ചിന് വരണാധികാരിയുടെ മുമ്പാകെ ഹാജരാകാൻ നിർദേശം നൽകി ഇവരെ തിരിച്ചയച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോഗ്രാഫി ജോലിക്കായുള്ള കരാറിൽ ഒപ്പുവച്ചശേഷം ജോലിക്ക് എത്താതിരുന്ന വീഡിയോഗ്രാഫറെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ഹാജരാക്കിയിരുന്നു.