mmm

കോട്ടയം: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തുറന്ന വാഹന പര്യടനത്തിന് ആവേശകരമായ സ്വീകരണം. ഓരോ വേദിയിലും താമര മാലകളും ചെണ്ടമേളവും ആർപ്പുവിളികളുമായാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ കാത്തുനിന്നത്.

ചിങ്ങവനത്തു നിന്നാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. എം.സി റോഡിലൂടെ പള്ളത്ത് എത്തിയ തുറന്ന വാഹനത്തിലെ പ്രചാരണ ജാഥയെ, ചെണ്ടമേളവും ആർപ്പു വിളികളുമായാണ് സ്വീകരിച്ചത്. തുടർന്ന് പാക്കിൽ, ചെട്ടിക്കുന്ന്, മറിയപ്പള്ളിവഴി തുറന്ന വാഹനത്തിലെ പ്രചാരണം വൈകിട്ട് സിമന്റ് കവലയിൽ എത്തി. അപ്പോഴേയ്ക്കും കോരിച്ചൊരിയുന്ന മഴയുമായി. പെരുമഴയിൽ തെല്ലും ആവേശം ചോരാതെയായിരുന്നു കുട്ടികളും വീട്ടമ്മമാരും അടങ്ങുന്നവർ സ്ഥാനാർത്ഥിയെ കാത്തു നിന്നത്. വർണ്ണ ബലൂണുകളും ചെണ്ടമേളങ്ങളും ആർപ്പുവിളികളുമായി ആഘോഷമായാണ് വോട്ടർമാർ എത്തിയത്.