പുതുപ്പള്ളി: പുതുപ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ 9.30ന് കൊടിമരം മുറിക്കൽ. വൈകിട്ട് 6.30നും എട്ടിനും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി ശ്രീനാരായണ പ്രസാദ്, മേൽശാന്തി കുമരകം അജീഷ് എന്നിവർ കാർമികത്വം വഹിക്കും. നാളെ മുതൽ അഞ്ചുവരെ പതിവ് ചടങ്ങുകൾ. ആറിന് രാവിലെ 9ന് ഇളനീർ അഭിഷേകം, ഏഴിന് പതിവ് ചടങ്ങുകൾ. എട്ടിന് രാവിലെ 5.30ന് മഹാഗണപതിഹോമം, ചതയപൂജ, വൈകിട്ട് 6.30ന് ദീപാരാധന, എട്ടിന് കൊടിയിറക്ക്.