മൂന്നാർ. മാട്ടുപ്പെട്ടി ഇൻഡോ സിസ് പ്രൊജക്ടിൽ കാളയുടെ ആക്രമണത്തിൽ ജീവനക്കാരൻ മരിച്ചു. എറണാകുളം കല്ലൂർക്കാട് കാഞ്ഞിരമുകളിൽ വീട്ടിൽ അയ്യപ്പന്റെ മകൻ ശിവരാജൻ (48)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30തോടെയായിരുന്നു സംഭവം. .ശിവരാജനെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമാണുള്ളത്.
14ാം നംമ്പർ ഷെഡിൽ നിന്നും കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.
ഓസ്‌ട്രേലിയൻ ബ്രീഡിൽപ്പെട്ട എച്ച് എഫ് കാളയെ കൊണ്ടുവരാൻ പോയത് ശിവരാജനായിരുന്നു. അവസാനം പോയ ശിവരാജനെ സമയം കഴിഞ്ഞിട്ടും കാണാതെവന്നതോടെ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഷെഡിൽ ബോധരഹിതനായി കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.സംസ്ഥാന ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി ഇൻഡോ സിസ് പ്രൊജക്ടിൽ വിവിധ ഇനത്തിൽപ്പെട്ട 600 ഓളം പശുക്കളാണുള്ളത്. വിദേശികളായ നിരവധി കാളകളും ബോർഡിന്റെ കീഴിലുള്ള ഇവിടെയുണ്ട്. ഇത്തരം കാളകളിൽ നിന്നും ലഭിക്കുന്ന ബീജം ഗവേഷണം നടത്തി സൂക്ഷിക്കും.