പാലാ: തൊടുപുഴ റോഡിൽ പയപ്പാറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ മുക്കുഴി പാറടിയിൽ സാബു (അമല കേറ്ററിങ് ഉടമ) വിന്റെ മകൻ അജയ് സാബു (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അജയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു അജയ്. മാതാവ് ശ്രീകല സാബു, മുക്കുഴി വരിക്കാനിക്കൽ കുടുംബാംഗം. സഹോദരൻ വിജയ് സാബു. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.