nirmala

കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ കലാശക്കൊട്ടിന് ആവേശം പകരാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എത്തും. ഇന്ന് വൈകിട്ട് 3.30 ന് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ മന്ത്രി അണിചേരും. പരസ്യപ്രചാരണം നാളെയാണ് പൂർത്തിയാകുന്നതെങ്കിലും ഈസ്റ്റർ പ്രമാണിച്ച് ഇന്ന് കലാശക്കൊട്ട് നടത്താനാണ് തീരുമാനം. കളക്ടറേറ്റിൽ നിന്ന് ഗാന്ധിസ്‌ക്വയറിലേയ്ക്കാണ് റോഡ് ഷോ. വാദ്യമേളങ്ങളും, കരകാട്ടവും ശിങ്കാരിമേളവും അകമ്പടിയേകും. ഈസ്റ്റർ ദിനത്തിൽ നിശബ്ദ പ്രചാരണം നടത്തും.