ഏറ്റുമാനൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം മുതൽ നേടിയ മേൽക്കൈ അവസാനലാപ്പിലും അതേപടി നിലനിറുത്തി മുന്നേറുകയാണ് ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ. മണ്ഡലമാകെ ഇളക്കി മറിച്ച വാഹന പര്യടനം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ മുതൽ ഏറ്റുമാനൂരിലെ കട കമ്പോളങ്ങൾ കയറി വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥിയും സംഘവുമെത്തി. ഉച്ചയ്ക്ക് ശേഷം കുമരകത്ത് വിവിധ കുടംബ യോഗങ്ങളിലേയ്ക്ക്. കുടുംബയോഗങ്ങൾ സൗഹൃദ സദസുകളായി മാറി. പേരെടുത്ത് വിളിച്ചും കുശലം പറഞ്ഞും നാട്ടുകാരിലെ ഒരാളായി മാറി സ്ഥാനാർത്ഥി.