കാഞ്ഞിരപ്പള്ളി: ദു:ഖവെള്ളി ദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.ജയരാജ് കങ്ങഴ,പള്ളിക്കത്തോട് പഞ്ചായത്തുകളിൽ സൗഹൃദ സന്ദർശനങ്ങൾ നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് പള്ളിയിലേയും ചെറുവള്ളി സെന്റ് മേരീസ് പള്ളിയിലേയും
കുരിശിന്റെ വഴിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി.എൻ ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം ചിറക്കടവ് താമരക്കുന്ന് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തു. വാഴൂരിലും, കറുകച്ചാലിലും നടന്ന കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുത്തു.