mm

കോട്ടയം : ഗൃഹസമ്പർക്കത്തിലൂടെ കുടുംബങ്ങളിലേയ്ക്ക് കൂടുതലിറങ്ങി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പടയോട്ടം. ദുഖവെള്ളി ദിവസമായ ഇന്നലെ രാവിലെ മറിയപ്പള്ളി മുട്ടം പ്രദേശത്തെ ഗൃഹസമ്പർക്കത്തിലൂടെയാണ് സ്ഥാനാർത്ഥി ഔദ്യോഗിക പ്രചാരണം ആരംഭിച്ചത്. പരമാവധി ആളുകളെ നേരിൽക്കണ്ടു. വിവിധ പ്രദേശങ്ങളിലുള്ള ആളുകളെ ഫോണിൽ ബന്ധപ്പെട്ടും വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം പുല്ലരിക്കുന്നിലായിരുന്നു സ്ഥാനാർത്ഥിയുടെ സമ്പർക്കം. ഞട്ടുപറമ്പിൽ കുടുംബയോഗത്തിലും പങ്കെടുത്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ,കുമാരനല്ലൂർ മേഖല പ്രസിഡന്റ് ബിജുകുമാർ പി എസ്,അനീഷ് കുമാർ, ശരണ്യ അനീഷ്, രേഷ്മ പ്രവീൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.