ഉരുളികുന്നം:കഴിഞ്ഞ ദിവസം അന്തരിച്ച സംസ്‌കൃത പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന കെ.ആർ ഗോപിയെ അനുസ്മരിച്ച് ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്ര സന്നിധിയിൽ യോഗം നടത്തി. ഐശ്വര്യഗന്ധർവസ്വാമി ദേവസ്വം, ഉരുളികുന്നം 619ാം നമ്പർ എൻ.എസ്.എസ് കരയോഗം, എച്ച്.വൈ.എം.എ എന്നിവ ചേർന്നാണ് അനുസ്മരണം നടത്തിയത്. കരയോഗം പ്രസിഡന്റ് ഇ.ആർ സുശീലൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം യമുനപ്രസാദ്, കരയോഗം സെക്രട്ടറി പി.എൻ.നാരായണൻ നായർ, എച്ച്.വൈ.എം.എ.പ്രസിഡന്റ് സജിമോൻ ശശിധരൻ, അനിൽകുമാർ എടോമഠം, കെ.ജി.രാജീവ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.