പൊൻകുന്നം: പുനലൂർ-പൊൻകുന്നം ഹൈവേ നവീകരണത്തിന്റെ ഭാഗമായി ചിറക്കടവ് പാറക്കടവിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി തകർന്നു. ഓടയുടെ സമീപം നിർമ്മിച്ച കൽക്കെട്ട് തകർന്നതോടെ കുത്തിയൊഴുകിയ വെള്ളം സമീപപുരയിടത്തിൽ നാശമുണ്ടാക്കി. തകർന്ന കൽക്കെട്ട് പുനർനിർമ്മിച്ചു തുടങ്ങി.

ചിത്രവിവരണംചിറക്കടവ് പാറക്കടവിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി മഴയിൽ തകർന്നപ്പോൾ.