aa

കോട്ടയം : ദു:ഖവെള്ളി ദിനത്തിൽ വിവിധ പള്ളികളിൽ വിശ്വാസി സമൂഹത്തോടൊപ്പം സമയം ചെലവഴിച്ച് കോട്ടയം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ. പരാതികളില്ലാതെ എല്ലാവരെയും സംതൃപ്തരാക്കിയ സർക്കാരാണ് ഇടതുമുന്നണി. സമാധാനവും കരുതലുമാണ് സർക്കാരിന്റെ ലക്ഷ്യം. കോട്ടയത്തിന്റെ എല്ലാ മേഖലകളിലും വികസനമെത്തിക്കാനായി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പി.എം ജയിംസ്, ജോസ് പള്ളിക്കുന്നേൽ, ക്‌നാനായ കത്തോലിക്കാ യൂത്ത് വിംഗ് ജോബി ജോർജ്, കേരളാ പ്രവാസി സംഘം സെക്രട്ടറി ടോം ഫിലിപ്പ്, സി.പി.എം പോളച്ചിറ ബ്രാഞ്ച് സെക്രട്ടറി സുനീഷ്, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം മോട്ടി ചിങ്ങവനം തുടങ്ങിയവർ പങ്കെടുത്തു.