കുമരകം: ഓട്ടിസം അവബോധ ദിനത്തിനോടനുബന്ധിച്ച് നടന്ന വാരാചരണത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് ബി.ആർ.സിയും കുമരകം എസ്.എൻ കേളേജുമായി ചേർന്ന് പ്രചാരണ റാലി നടത്തി. കുമരകം എസ്.കെ.എം സ്കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പ്രചരണ റാലി കുമരകം സി.ഐ സുരേഷ് ഫ്ളാഗ് ഒഫ് ചെയ്തു. റാലിയുടെ ഭാഗമായി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.തുടർന്ന് നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ദിവ്യാ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബി.രേണുക, എസ്.റീന മോൾ, അനിൽകുമാർ എന്നിവർ സംസാരിച്ചു.