കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിലെ 4892ാം കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ശാഖയിൽ 15,16 വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 4ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ , യൂണിയൻ കൗൺസിലർ പി അജയകുമാർ, ശാഖാ സെക്രട്ടറി പി.കെ വാസു തുടങ്ങിയവർ പങ്കെടുക്കും.ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ സ്വാഗതം പറയും.