ചങ്ങനാശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള റോഡ് ഷോ ഇന്ന്. വൈകുന്നേരം നാലിന് റെയിൽവേ ജംഗ്ഷനിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്നു ചേരുന്ന പൊതുസമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യം, വാദ്യമേളങ്ങൾ, നിരവധി നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ,വർണ്ണബലൂണുകൾ, മുത്തുക്കുടകൾ,പ്ലക്കാർഡുകൾ തുടങ്ങിയവ റാലിയിൽ അണിനിരക്കും.