ഏറ്റുമാനൂർ : ഇടതുമുന്നണി സ്ഥാനാർത്ഥി വി.എൻ.വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുവാക്കളുടെ റോഡ് ഷോ ഇന്ന് നടക്കും. ഏറ്റുമാനൂരിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി കുമരകത്ത് സമാപിക്കും. ജെ.എൻ.യുവിൽ നിന്നെത്തിയ എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള തീപ്പാട്ട് സംഘം ഇന്ന് മണ്ഡലത്തിൽ പര്യടനം നടത്തും. അഭയത്തിന്റെ കൊവിഡ് കാല പ്രവർത്തമാണ് വാസവനിലേക്ക് തങ്ങളെ അടുപ്പിച്ചതെന്ന് അവർ പറഞ്ഞു. എല്ലാ മേഖലകളിലും എത്തി വാസവൻ ജയിക്കേണ്ടതിന്റെ ആവശ്യം ആളുകളിലേക്ക് പകർന്നു നൽകി കഴിഞ്ഞാവും സംഘത്തിന്റെ മടക്കം. സ്ഥാനാർത്ഥി ഇന്നലെ രാവിലെ മരണവീടുകൾ സന്ദർശിച്ച ശേഷം പ്രവർത്തകർക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. നീണ്ടൂരിലെ വീടുകളിലും സന്ദർശനം നടത്തി. കുടമാളൂർ പളളിയിലെ ദു:ഖവെള്ളിയാഴ്ച ചടങ്ങുകളിലും പങ്കാളിയായ ശേഷം വീണ്ടും കുടുബയോഗങ്ങളിൽ പങ്കെടുത്തു.