act

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആസാം സ്വദേശിനിയായ നാലര വയസുകാരിക്ക് നീതി ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ സൊസൈറ്റി സൗരക്ഷികയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി വി.ജെ രാജമോഹനൻ സംസ്ഥാന സെക്രട്ടറി സേതുഗോവിന്ദ് എന്നിവർ ആവശ്യപ്പെട്ടു. സൗരക്ഷികയുടെ ഭാരവാഹികൾ ആശുപത്രി സന്ദർശിച്ച് ചികിത്സാ വിവരങ്ങൾ ശേഖരിച്ചിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ മുറിവുകൾ സംശയം ഉയർത്തുന്നതാണ്. കുട്ടിക്ക് സൈക്കിളിൽ നിന്ന് സംഭവിച്ചതാണ് മുറിവുകൾ എന്ന പൊലീസിന്റെ നിഗമനവും സംശയം ഉയർത്തുന്നു. സംഭവത്തിൽ മെഡിക്കൽ ബോർഡ് കൂടി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.