കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയ കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യൂവിന്റെ ഭവനത്തിൽ പെസഹാ ആചരണ ശുശ്രൂഷകളിൽ പങ്കെടുത്തു. നോബിൾ മാത്യൂവിന്റെ ജ്യേഷ്ഠ സഹോദരൻ പ്രൊഫ. എം.എം ഡോമിനിക് പ്രാർത്ഥനകൾക്കും സുവിശേഷ വായനയ്ക്കും നേതൃത്വം നൽകി. സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം, കൂർഗ് ജില്ലാ പ്രസിഡന്റ് ഭാരതിഷ്,ദേവസ്യച്ചൻ മണ്ണംപ്ലാക്കൽ, മേരിക്കൂട്ടി സെബാസ്റ്റ്യൻ, ബി.ജെ.പി നേതാക്കളായ അനിൽകുമാർ പി.ജി, ജെ.എസ് ജോഷി, എം.എസ് റെജി കുമാർ, സജു.പി നായർ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.