മുണ്ടക്കയം : എൻഡിഎ സ്ഥാനാർത്ഥി എം.പി സെൻ എരുമേലി പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. എൻ.ഡി.എ പഞ്ചായത്ത് ചെയർമാൻ ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ സോജി ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നേതാക്കളായ കെ.എസ് അഭിലാഷ്, രാജു കാലായിൽ, മനു പള്ളിക്കത്തോട്, സുരേഷ് പെരുന്ന, എൻ.ഡി.എ പഞ്ചായത്ത് കൺവീനർ സി.ആർ ദാമോദരൻ, കെ.പി മണി, പി.എസ് ചന്ദ്രദാസ്, അമൽ കടുപ്പിൽ, എം.വി ശ്രീകാന്ത്, കെ.എൻ വിജയകുമാർ, പത്മിനി രവീന്ദ്രൻ, ഗീതമ്മ ബാബു, സി.കെ രവീന്ദ്രൽ എന്നിവർ പങ്കെടുത്തു