മുണ്ടക്കയം: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ:എൻ ജയരാജ് എന്നിവരെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ചെത്തുതൊഴിലാളികളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു-എ.ഐ.ടി.യു.സി യുണിയനുകളുടെ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കൺവൻഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) പ്രസിഡന്റ് പി.എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഒ.പി.എ സലാം,പി.എസ് സുരേന്ദദരൻ, കെ.സി കുമാരൻ, ടി.കെ ശിവൻ,പി.എൻ ഗോപിനാഥൻ, എം.ജെ ഹരിദാസ്,വിനീത് പനമുട്ടിൽ എന്നിവർ സംസാരിച്ചു. കെ.ടി പ്രമദ് അദ്ധ്യക്ഷനായി.