കാഞ്ഞിരപ്പള്ളി: വികസനം കൊതിക്കുന്ന കാഞ്ഞിരപ്പള്ളിയെ നയിക്കാൻ ജോസഫ് വാഴയ്ക്കനാണ് അനുയോജ്യനെന്ന് നടൻ ജഗദീഷ്. യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കറുകച്ചാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറുകച്ചാൽ കൂത്രപ്പള്ളിയിൽ നിന്ന് റോഷ് ഷോ ആരംഭിച്ചു. പത്തനാട് വരെ സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനൊപ്പം തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. പത്തനാട് നടന്ന സമാപന യോഗത്തിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു.
നിർമാതാവ് രജപുത്ര രഞ്ജിത്ത്, യു.ഡി.എഫ് നേതാക്കൾ എന്നിവർ സംസാരിച്ചു.