കാഞ്ഞിരപ്പള്ളി: മണ്ഡലത്തിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.കങ്ങഴ ,കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, വൈസ് പ്രസിഡന്റ് വി.എൻ മനോജ്, ജില്ല സെൽ കോർഡിനേറ്റർ കെ.ജി.കണ്ണൻ,കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി.നാരായണൻ, മിഥുൽ, ശ്രീജിത്ത്, വൈശാഖ് എസ്.നായർ ' സജി പി.സി., ഗിരീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.