ചങ്ങനാശേരി: പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലിയുടെ റോഡ് ഷോ. ഇന്നലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ സിനിമാ താരം ജഗദീഷ് അണിചേർന്നത് പ്രവർത്തകർക്കും കാഴ്ചക്കാർക്കും ആവേശമായി. അൻപതോളം ട്രാക്ടറും, നൂറോളം ഓട്ടോറിക്ഷകളും, ഓപ്പൺ ജിപ്പുകളും റോഡ് ഷോയ്ക്ക് മിഴിവേകി. സെൻട്രൽ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച റോഡ് ഷോ കുരിശുംമൂട്, തെങ്ങണ, മമ്മൂട്, ദൈവംപടി, വെങ്കോട്ടാ, ചാഞ്ഞോടി, പായിപ്പാട്, നാലുകോടി,കുന്നുംപുറം, മുക്കാട്ടുപടി, ഫാത്തിമാപുരം,ഐ.സി.ഒ ജംഗ്ഷൻ,പെരുന്ന,ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ,സെൻട്രൽ ജംഗ്ഷൻ,മതുമൂല,പാലാത്ര,തുരുത്തി,കാലായിപടി വഴി കുറിച്ചി ഔട് പോസ്റ്റ് ജംഗ്ഷൻ ചുറ്റി ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സമാപിച്ചു. റോഡ് ഷോ സിനിമാ താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് ബ്ലോക്ക് ചെയർമാൻ സോബിച്ചൻ കണ്ണംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എച്ച് നാസർ, പി.എൻ നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം,ആർ.ശശിധരൻ നായർ,ആന്റണി കുന്നുംപുറം,സെബിൻ ജോൺ,സാബു മുല്ലശ്ശേരി,റിജു ഇബ്രാഹീം,ജസ്റ്റിൻ പാലത്തിങ്കൽ, മുജീബ് റഹ്മാൻ,സന്തോഷ് ആന്റണി,രഞ്ജിത്ത് അറയ്ക്കൽ,റ്റിജോ കുട്ടുമ്മേൽക്കാട്ടിൽ, എം.എ സജാദ്, ശ്യാം സാംസൺ, ടോണി കുട്ടംപേരൂർ, മെൽബിൻ മാത്യു, ഡെന്നീസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.