കൈപ്പുഴ: എസ്.എൻ.ഡി.പി യോഗം 109ാം കൈപ്പുഴ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാവാർഷിക മഹോത്സവം ആറു മുതൽ എട്ടു വരെ നടക്കും. രാവിലെ അഞ്ചരയ്ക്ക് നടതുറക്കൽ, നിർമ്മാല്യദർശനം, ഉഷപൂജ. ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. രാവിലെ എട്ടിനും എട്ടരയ്ക്കും മധ്യേ പതാക ഉയർത്തൽ. ശാഖാ പ്രസിഡന്റ് പി.ഡി ശിവദാസ് പതാക ഉയർത്തും. എട്ടരയ്ക്ക് ജന്മനക്ഷത്രപൂജ. തുടർന്നു വനിതാസംഘം കൈപ്പുഴ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവകൃതികളുടെ പാരായണം.വൈകിട്ട് അഞ്ചരയ്ക്ക് നടതുറക്കൽ. ആറരയ്ക്ക് ദീപാരാധന. ഏപ്രിൽ എട്ടിന് രാവിലെ അഞ്ചരയ്ക്ക് നടതുറക്കൽ, നിർമ്മാല്യ ദർശനം, ജന്മനക്ഷത്രപൂജ, നവകം, ചതയപൂജ, ഉച്ചയ്ക്ക് 12ന് വിശേഷാൽപൂജ, പുഷ്പാഞ്ജലി, ഉച്ചപൂജ, അന്നദാനം. വൈകിട്ട് അഞ്ചരയ്ക്ക് നടതുറക്കൽ. ആറരയ്ക്ക് ദീപാരാധന. ഗിന്നസ് റെക്കോർഡ് നേടിയ കുട്ടികളെ ആദരിക്കും. തുടർന്നു സ്‌കോളർഷിപ്പ് വിതരണം. രാത്രി എട്ടിന് അത്താഴപൂജ.