sangeetha
കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്വീകരണ യോഗത്തില്‍ സംഗീത വിശ്വനാഥന്‍ പ്രസംഗിക്കുന്നു.

ഇടുക്കി: ഇടുക്കിയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണക്കാരായ ഇടത് -വലത് മുന്നണികൾക്കെതിരെയുള്ള വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ. ടൂറിസം, ആരോഗ്യം, കാർഷികം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെല്ലാം ഇടുക്കിക്ക് മുന്നേറ്റമുണ്ടാകാൻ എൻ.ഡി.എ. അധികാരത്തിലെത്തണം. മുന്നണികൾ അവസരവാദ രാഷ്ട്രീയം കളിച്ച് ജനത്തെ കബളിപ്പിക്കുകയാണ്. ഇതിന് മാറ്റമുണ്ടാകണം. പര്യടന വേളകളിൽ വോട്ടർമാരിൽ നിന്ന് ഇക്കാര്യം നേരിട്ടറിയാൻ കഴിഞ്ഞു. പട്ടയം, ഭൂപ്രശ്‌നങ്ങളിലടക്കം പരിഹാരമുണ്ടാകണം. നിർമാണത്തിലടക്കം ഒരു നിയന്ത്രണങ്ങളുമില്ലാതെ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ഇടുക്കിക്കാർക്കും അവകാശമുണ്ടാകണമെന്നും സംഗീത വിശ്വനാഥൻ പറഞ്ഞു.
ഇന്നലെ കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ പ്രചരണം നടത്തി. രാവിലെ വെൺമണിയിൽ നിന്നാരംഭിച്ച പര്യടനം, പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കരിമ്പൻ, തടിയംപാട്, മരിയാപുരം, പാണ്ടിപ്പാറ, തങ്കമണി, കാമാക്ഷി, പാറക്കടവ്, പത്താംമൈൽ, ഇടുക്കി, താന്നിക്കണ്ടം, മണിയാറൻകുടി എന്നിവിടളിലെ സ്വീകരണത്തിന് ശേഷം ചെറുതോണിയിൽ റോഡ് ഷോയോടെ സമാപിച്ചു.