car

കട്ടപ്പന: നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. അണക്കര ഗാന്ധിനഗർ കോളനിയിൽ ദുരൈരാജ്, ഭാര്യ ഉമ, മക്കൾ എന്നിവർ സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച വൈകിട്ട് പുറ്റടിക്കുസമീപം അപകടത്തിൽപെട്ടത്. ക്ഷേത്ര ദർശനം നടത്താനായി പോകുകയായിരുന്നു ഇവർ. 6 മാസം പ്രായമുള്ള കുട്ടിയുടെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവർക്ക് നിസാര പരുക്കേറ്റു. എല്ലാവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം ആറുമാസം പ്രായമുള്ള കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.