കോട്ടയം : ദുരന്തങ്ങൾ വന്നപ്പോൾ കൂടെ നിൽക്കാതെ പൊതുജനത്തെ വഞ്ചിച്ച കോൺഗ്രസുകാരെ ജനം അറബിക്കടലിലെറിയുമെന്ന് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ പറഞ്ഞു. ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച അനിൽകുമാർ വോട്ട് അഭ്യർത്ഥിച്ചു. കോടിമതയിലെ വിവിധ വീടുകളും സന്ദർശിച്ചു. പിന്നീട് നൂറുകണക്കിന് പ്രവർത്തകർ അണിനിന്ന തിരഞ്ഞെടുപ്പ് ജാഥയിലും പങ്കെടുത്തു
സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ.വി.ബി ബിനു, സി.പി.എം ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ, സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി.ശശികുമാർ, സി.ഐ.റ്റി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ വർഗീസ്, സി.ഐ.റ്റി.യു ജില്ലാ കമ്മറ്റിയംഗങ്ങളായ സി.എൻ സത്യനേശൻ, റ്റി.എൻ. മനോജ്, സുനിൽ തോമസ്, സി.പി.ഐ ജില്ലാ കമ്മറ്റിയംഗം കെ.രമേശ്, സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, കോൺഗ്രസ് എസ് സംസ്ഥാന സമിതിയംഗം പോൾസൺ പീറ്റർ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ഡി.ബെജു, എൻ.സി.പി സംസ്ഥാന കമ്മറ്റിയംഗം പി.കെ ആനന്ദക്കുട്ടൻ, കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടാൻ, കേരളാ കോൺഗ്രസ് എം നേതാക്കളായ രാഹുൽ രഘുനാഥ്, ചീനിക്കുഴി രാധാകൃഷ്ണൻ, ബൂത്ത് സെക്രട്ടറി.പി.എ അബ്ദുൽസലിം, ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൽഖാദർ, എ.ഐ.റ്റി.യു.സി നേതാക്കളായ കെ.എ കുഞ്ഞച്ചൻ, ബി രാമചന്ദ്രൻ, എം.കെ സാനുജൻ, ആർ.രഞ്ജൻ തുടങ്ങിയവർ പ്രസംഗിച്ചു.