കോരുത്തോട്: കോരുത്തോട് ശാഖ ശ്രീനാരായണ ഗുരുദേവ ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് മുതൽ 9 വരെ നടക്കും. മൃത്യുഞ്ജയഹോമം, മഹാസുദർശനഹവനം, നവഗ്രഹ ശാന്തിഹവനം, സർവ്വശ്വൈര്യപൂജ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. പി.വി.വിനോദ് തന്ത്രി കാർമ്മികത്വം വഹിക്കും.