കുമരകം: ചീപ്പുങ്കലിൽ നിന്നും മണിയാപറമ്പിലേക്ക് റോഡ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശവാസികൾ. മണിയാപറമ്പിൽ നിന്നും ആരംഭിച്ച ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ചീപ്പുങ്കലിൽ എത്തിയപ്പോൾ വാദ്യഘോഷങ്ങളോടെയാണ് നാട്ടുകാർ സന്തോഷം പങ്കുവച്ചത്. അയ്മനം, ആർപ്പൂകര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് പൂർത്തിയാകുന്നതോടെ കുമരകം,വൈക്കം ,ആലപ്പഴ എന്നിവിടങ്ങളിലുള്ളവർക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വേഗത്തിൽ എത്തിച്ചേരാം. ആർപ്പൂക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ അഞ്ച് പാടശേഖരങ്ങളിലൂടെയുള്ള റോഡിന് 6.8 കിലോമീറ്റർ ദൂരമുണ്ട്.
നിർമ്മാണ ചെലവ് : 40 കോടി
40 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റോഡിന്റെ ആദ്യഘട്ടമാണ് ഇന്നലെ പൂർത്തീകരിച്ചത്. 1987ൽ ജോർജ് ജോസഫ് പൊടിപാറ എം.എൽ.എയാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2005-2010 കാലഘട്ടത്തിൽ ആന്റണി സർക്കാരാണ് മണിയാപറമ്പ് പാലം നിർമ്മിച്ചത്. തുടർന്ന് രാഷ്ട്രീയ കാരണങ്ങളാൽ നീണ്ടുപോയ പദ്ധതിയുടെ ഒന്നാംഘട്ടം കെ.സുരേഷ് കുറുപ്പ് എം.എൽ.എയുടെ ശ്രമഫലമായാണ് പൂർത്തീകരിച്ചത്.
6.8 കിലോമീറ്റർ ദൂരം