polls

കോട്ടയം: മൽസരിക്കുന്ന മണ്ഡലത്തിൽ വോട്ടില്ലാത്തവരാണ് ജില്ലയിലെ സ്ഥാനാർത്ഥികളിൽ കൂടുതലും. വാശിയേറിയ പോരാട്ടം നടക്കുന്ന ഏറ്റുമാനൂരിൽ പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾക്കാർക്കും വോട്ടില്ല.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് വോട്ട് . പാറമ്പുഴക്കാരനായ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിന് കോട്ടയം മണ്ഡലത്തിലും. എൻ.ഡി.എ സ്ഥാനാർത്ഥി ടി.എ ഹരികുമാർ കോട്ടയത്തെ മുട്ടമ്പലത്തും സ്വതന്ത്ര സ്ഥാനാർത്ഥി ലതികാ സുഭാഷ് കോട്ടയത്തെ കുമാരനല്ലൂരിലും വോട്ട് ചെയ്യും.

കോട്ടയം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന് ഏറ്റുമാനൂർ മണ്ഡലത്തിലെ തിരുവാർപ്പിലാണ് വോട്ട് . പൂഞ്ഞാർ സ്വദേശിയായ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ വോട്ട് പൂഞ്ഞാറിലാണ്. വൈക്കം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.ആർ സോനയ്ക്ക് കോട്ടയം മണ്ഡലത്തിലെ എസ്.എച്ച് മൗണ്ടിലാണ് വോട്ട്. കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്‌ക്കന് പാലാ മണ്ഡലത്തിലെ രാമപുരത്താണ് വോട്ട്. പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി കാഞ്ഞിരപ്പള്ളിയിലെ പള്ളിക്കത്തോട്ടിലാണ് വോട്ട് ചെയ്യുക. ചങ്ങനാശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.രാമൻ നായർക്ക് കാ‌ഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴയിലാണ് വോട്ട് . പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി കോട്ടയം മണ്ഡലത്തിലെ കഞ്ഞിക്കുഴിയിൽ വോട്ട് ചെയ്യും.