മഹാസമ്പർക്കം നടത്തി ബി.ജെ.പി
അതിശക്തമായ ത്രികോണ മത്സരത്തിനാണ് ബി.ജെ.പിയിലൂടെ കളമൊരുങ്ങിയത്. കാഞ്ഞിരപ്പള്ളി മണ്ഡലം ഉറപ്പായും ജയിക്കും. ഇന്നലെ മുഴുവൻ മണ്ഡലങ്ങളിലേയും വീടുകൾ എല്ലാം സ്ഥാനാർത്ഥികളും കയറിയ മഹാസമ്പർക്കമാണ് നടത്തിയത്.
(അഡ്വ. നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
കോട്ടയം കോട്ട ഇളകും
ഇക്കുറി കോട്ടയത്തെ കോട്ടകൾ ഇളകുമെന്നുറപ്പാണ്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനവുമാണ് അനുകൂല ഘടകം. ഇന്നലെ പരമാവധി വോട്ടർമാരെ നേരിട്ടുകാണുകയായിരുന്നു സ്ഥാനാർത്ഥികൾ.
(എ.വി. റസൽ, സി.പി.എം ജില്ലാ സെക്രട്ടറി)
കോട്ടയം യു.ഡി.എഫിൽ നിന്ന് മാറില്ല
കോട്ടയത്ത് എൽ.ഡി.എഫിന്റെ മണ്ഡലങ്ങൾകൂടി യു.ഡി.എഫ് പിടിച്ചെടുക്കും. ഊതിവീർപ്പിച്ച സർക്കാരിനെതിരായ വികാരം ശക്തമാണ്. അഴിമതിയും മറ്റും ജനം മനസിലാക്കിയിട്ടുണ്ട്. ഇന്നലെ റോഡ് ഷോ നടത്തിയും ആളുകളെ നേരിൽക്കണ്ടുമായിരുന്നു പ്രചാരണം.
(സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ)