പാലാ : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ കുറെ കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളിൽ ജോസ് കെ.മാണിക്കെതിരെ ഉയർത്തുന്ന ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനങ്ങൾ തള്ളികളഞ്ഞിട്ടുള്ളതുമാണെന്ന് എൽ.ഡി.എഫ് പറയുന്നു.