കാഞ്ഞിരപ്പള്ളി : തുടർച്ചയായ രണ്ടു തവണ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് അംഗവും ബി.ജെ.പി നേതാവുമായിരുന്ന മണി രാജു കോൺഗ്രസിൽ ചേർന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണിമലയിൽ ചേർന്ന പൊതുയോഗത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രാഥമിക അംഗത്വം നൽകി. ആന്റോ ആന്റണി എം.പി, ഡി.സി.സി ജനറൽ സെക്രട്ടറി മാരായ പി.എ.ഷെമീർ, റോണി കെ ബേബി, പഞ്ചായത്തംഗം രാജു തേക്കുംതോട്ടം, ബിനു കുന്നുംപുറം, ബിന്നി ജി നായർ അമ്പിയിൽ, ശ്രീകുമാർ ഗുരുക്കൾ മഠം എന്നിവർ സന്നിഹിതരായിരുന്നു.