kit

കോട്ടയം : കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്താം. ഈ വിഭാഗത്തില്‍ പെടുന്നവര്‍ പി.പി.ഇ കിറ്റ്, ഹാന്‍ഡ് ഗ്ലൗസ്, എന്‍ 95 മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. ഇവരുടെ വോട്ടിംഗ് വേളയില്‍ പോളിംഗ് ബൂത്തില്‍ ജോലിയിലുള്ളവരും പോളിംഗ് ഏജന്റുമാരും പി.പി.ഇ കിറ്റ് ധരിക്കണം. വൈകുന്നേരം ആറിനും ഏഴിനും ഇടയില്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ എത്തുമ്പോള്‍ മറ്റു വോട്ടര്‍മാര്‍ ക്യൂവിലുണ്ടെങ്കില്‍ അവര്‍ വോട്ടു ചെയ്തു കഴിഞ്ഞുമാത്രമാണ് അവസരം ലഭിക്കുക.