കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളില്‍ ആരംഭിക്കും. എല്ലാ നിയോജക മണ്ഡലത്തിലും ഓരോ വിതരണ കേന്ദ്രം വീതമാണുള്ളത്. വോട്ടെടുപ്പിന് ആവശ്യമായ സാധനസാമഗ്രികള്‍ക്കു പുറമെ കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള മാസ്‌കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസര്‍, പി.പി. ഇ കിറ്റ് എന്നിവയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ ചുമതല അതത് വരണാധികാരികള്‍ക്കാണ്. മറ്റു സാധന സാമഗ്രികളുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് തഹസില്‍ദാര്‍മാരാണ്. ഓരോ കൗണ്ടറിലും മൂന്നു ജീവനക്കാരെ വീതം നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് വിതരണം നടത്തുക. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീമുകളും സജ്ജമാണ്. ഫയര്‍ ഫോഴ്‌സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതുമുതലുള്ള വിവരങ്ങള്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും കാര്യാലയങ്ങളില്‍ ലഭ്യമാകും.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ: പാലാ- കര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ , കടുത്തുരുത്തി - സെന്റ് വിന്‍സെന്റ് സി. എം. ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പാലാ, വൈക്കം - ആശ്രമം സ്‌കൂള്‍, ഏറ്റുമാനൂര്‍ - സെന്റ് അലോഷ്യസ് എച്ച്. എസ് , അതിരമ്പുഴ കോട്ടയം - എം.ഡി സെമിനാരി എച്ച്. എസ്. എസ്, പുതുപ്പള്ളി - ബസേലിയോസ് കോളേജ്, കോട്ടയം ചങ്ങനാശേരി - എസ്.ബി. എച്ച് എസ്.എസ് , കാഞ്ഞിരപ്പള്ളി - സെന്റ് ഡൊമനിക് സ്‌കൂള്‍ , പൂഞ്ഞാര്‍ - സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി