braile

കോട്ടയം : കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബൂത്തില്‍ ബ്രെയ്ല്‍ ലിപിയിലുള്ള ബാലറ്റ് പേപ്പര്‍ നല്‍കും. സ്ഥാനാര്‍ത്ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ക്രമനമ്പരും ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റ് യൂണിറ്റിലെ അതേ ക്രമത്തില്‍ ബ്രെയ്ല്‍ ബാലറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ മനസിലാക്കിയശേഷം വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ എത്തി വോട്ടു ചെയ്യാം. വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റിലും ബ്രെയ്ല്‍ ലിപിയില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം വോട്ടു രേഖപ്പെടുത്തിയവരുടെ വിവരവും കവറിലാക്കി സീല്‍ ചെയ്ത ബ്രെയ്ൽ ലിപി ഡമ്മി ബാലറ്റ് ഷീറ്റും വോട്ടെടുപ്പിന് ശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മറ്റു ഫോമുകള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും.